ജെറ്റ് സന്തോഷ് വധക്കേസ്: രണ്ട് പേർക്ക് തൂക്കുകയർ, അഞ്ച് പേർക്ക് ജീവപര്യന്തം

ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാർ വധകേസിൽ കുറ്റക്കാരെന്ന് കോടതി വിധിച്ച ഏഴ് പേരിൽ രണ്ട് പേർക്ക് കോടതി വധശിക്ഷ വിധിച്ചു. ജാക്കി എന്നു വിളിക്കുന്ന ആറ്റുകാൽ സ്വദേശി അനിൽ കുമാർ, സോജു എന്നിവർക്കാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധ

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 17 മെയ് 2016 (12:20 IST)
ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാർ വധകേസിൽ കുറ്റക്കാരെന്ന് കോടതി വിധിച്ച ഏഴ് പേരിൽ രണ്ട് പേർക്ക് കോടതി വധശിക്ഷ വിധിച്ചു. ജാക്കി എന്നു വിളിക്കുന്ന ആറ്റുകാൽ സ്വദേശി അനിൽ കുമാർ, സോജു എന്നിവർക്കാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതികളായ മറ്റ് അഞ്ച് പേർക്ക് ജിവപര്യന്തവും കോടതി വിധിച്ചു.

വിളവൂർക്കൽ സ്വദേശികളായ ഷാജി, ബിജു, മുട്ടത്തറ സ്വദേശി കിഷോർ, പ്രാവ് ബിനു എന്ന് വിളിക്കുന്ന ബിനുകുമാർ, സുര എന്ന് വിളിക്കുന്ന സുരേഷ് കുമാർ എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ ലഭിച്ചത്. നിരവധികേസിൽ പ്രതികളാണിവർ. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ക് എപി ഇന്ദിര ആണ് ശിക്ഷ വിധിച്ചത്.

മുൻവൈരാഗ്യം മൂലം പ്രതികൾ സന്തോഷിനെ പിടിച്ചുകൊണ്ട് പോയി വെട്ടികൊലപ്പെടുത്തി എന്നായിരുന്നു കേസ്. വിചാരണക്കിടയിൽ സന്തോഷിന്റെ മാതാവ് ഉൾപ്പെടെ ഉള്ള സാക്ഷികൾ കൂറ് മാറിയെങ്കിലും സാഹചര്യത്തെളിവുകളുടേയും മാപ്പ്സാക്ഷികാളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2004 നവംബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :