ജെസ്‌നയ്‌ക്ക് പിന്നാലെ അപ്രത്യക്ഷമായിരിക്കുന്നത് കണ്ണൂർ സ്വദേശിനികൾ; വേർപിരിയാൻ പറ്റാത്ത സൗഹൃദത്തിന് വിലക്കിട്ടപ്പോൾ ദൃശ്യയും സയനയും നാടുവിട്ടു? ഇരുട്ടിൽതപ്പി പൊലീസ്

ജെസ്‌നയ്‌ക്ക് പിന്നാലെ അപ്രത്യക്ഷമായിരിക്കുന്നത് കണ്ണൂർ സ്വദേശിനികൾ; വേർപിരിയാൻ പറ്റാത്ത സൗഹൃദത്തിന് വിലക്കിട്ടപ്പോൾ ദൃശ്യയും സയനയും നാടുവിട്ടു? ഇരുട്ടിൽതപ്പി പൊലീസ്

Rijisha M.| Last Modified ശനി, 24 നവം‌ബര്‍ 2018 (14:33 IST)
കേരളക്കരയെ മൊത്തത്തിൽ ആശങ്കയിലാഴ്‌ത്തിയ കേസായിരുന്നു കാണാത്തായ ജെസ്‌നയുടേത്. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും കേസിൽ യാതൊരുവിധ പുരോഗമനവും ഉണ്ടായിട്ടില്ല. എന്നാൽ
ജെസ്‌നയ്‌ക്ക് പിന്നാലെ കണ്ണൂറ് സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾ കൂടി ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്.

കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും ദൃശ്യ(20), സയന(20) എന്നീ കുട്ടികളെക്കുറിച്ച് പൊലീസിന് തുമ്പോന്നും കിട്ടിയില്ല. കോളേജിലേക്ക് പോയ കുട്ടികൾ തിരിച്ചുവരാത്തതിനെത്തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇരുവരുടേയും മൊബൈൽ ഫോൺ സിഗ്നൽ ഉപയോഗിച്ച് പൊലീസ് ഇരുവരേയും പിന്തുടരുകയും അവസാനമായി ഫോൺ ഉപയോഗിച്ചത് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണെന്നും മനസ്സിലായി.

അതിന് ശേഷം ഇരുവരും ഫോൺ ഓൺ ചെയ്‌തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും യാതൊരു തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടില്ല.

കണ്ണൂർ പാനൂർ സ്വദേശികളായ ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നെന്ന് ഇരുവീട്ടുകാരും പറയുന്നു. എന്നാൽ ഫോൺ വിളികൾ കൂടിവന്നതും എപ്പോഴുമുള്ള കൂടിക്കാഴ്‌ചയും വീട്ടുകാർ വിലക്കിയിരുന്നു.

രാവിലെ കോളേജിലേക്ക് പോയ ദൃശ്യയ്‌ക്കൊപ്പം നിന്ന് സംസാരിക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. അതേസമയം, ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. കാണാതായ അന്ന് ഇരുവരും ട്രാവൽ ഏജൻസിയിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വിവരങ്ങൾ തിരക്കിയതായി വിവരം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥർ തലസ്ഥാനത്ത് സമഗ്രമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

ജെസ്‌നയെ കാണാതായപ്പോഴും ഇതുപോലെ വിവരങ്ങൾ പലതും ലഭ്യമായിരുന്നു. എന്നാൽ ഇതുവരെയായും കേസിൽ പുരോഗമനം ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. അത്തരത്തിലുള്ളൊരു അപ്രത്യക്ഷമാകൽ കേസ് തന്നെയാണ് ഇതും എന്നാണ് വിലയിരുത്തൽ.

മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയുണ്ടെന്നും വാർത്തകൾ വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും
ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം
ഭൂസമരങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ബഹുജന ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ...