തെരഞ്ഞെടുപ്പ് തോല്‍വി; ജെഡിയുവില്‍ ഭിന്നത രൂക്ഷം, വർഗീസ്​ ജോർജ്​ സെക്രട്ടറി ജനറൽ സ്​ഥാനം രാജിവച്ചു - തനിക്ക് ഒന്നുമറിയില്ലെന്ന് വീരേന്ദ്രകുമാര്‍

ഘടകകക്ഷികളെ മാത്രം തോല്‍വിയില്‍ പഴിച്ചിട്ട് കാര്യമില്ല

നിയമസഭ തെരഞ്ഞെടുപ്പ് , വര്‍ഗീസ് ജോര്‍ജ് , ജെഡിയുവില്‍ ഭിന്നത , എംപി വീരേന്ദ്രകുമാര്‍
കോഴിക്കോട്| jibin| Last Updated: ശനി, 11 ജൂണ്‍ 2016 (14:00 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലി ജനതാദള്‍ യുണൈറ്റഡില്‍ ഭിന്നത രൂക്ഷമാകുന്നു. ഐക്യ ജനതാദള്‍ സെക്രട്ടറി ജനറല്‍ ഡോ വര്‍ഗീസ് ജോര്‍ജും ജനറല്‍ സെക്രട്ടറി ഷെയ്‌ഖ് പി ഖാരിസും രാജിവച്ചു. രാജി തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്ന് വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനുമുണ്ട്. കനത്ത തോല്‍വിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് മാറിയാല്‍ എല്ലാ ഭാരവാഹികളും മാറുമെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

ഘടകകക്ഷികളെ മാത്രം തോല്‍വിയില്‍ പഴിച്ചിട്ട് കാര്യമില്ല. പാലക്കാട്ടെ റിപ്പോര്‍ട്ടിന്മേല്‍ കടുത്ത നിലപാട് എടുത്തിരുന്നെങ്കില്‍ നില കുറച്ചുകൂടി ഭദ്രമാക്കായിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നുവെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച രാജിസന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇന്നത്തെയോഗത്തില്‍ ഇക്കാര്യം വീണ്ടും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീസ് ജോര്‍ജ് മാത്രമല്ല, താനും പാര്‍ട്ടി അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ഷെയ്ഖ് പിഹാരീസും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേതാക്കളുടെ രാജി കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. രാജി സ്വീകരിക്കണോയെന്നു പാര്‍ട്ടി തീരുമാനിക്കും. തെരഞ്ഞെടുപ്പിലെ ജയത്തിന്റെയും തോല്‍വിയുടേയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നേതൃത്വം തന്നെയാണ്. എന്നാല്‍ മെമ്പര്‍ഷിപ്പ് കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...