ജയിലിനുള്ളില്‍ ദിലീപിന്റെ അവസ്ഥ എങ്ങനെയെന്ന് വിവരിച്ച് ജയറാം; കൈയിലുണ്ടായിരുന്ന പൊതിയുടെ രഹസ്യവും വെളിപ്പെടുത്തി

ആലുവ, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (18:07 IST)

Widgets Magazine
 Kavya Madhavan, Meenakshi , meet Dileep , Pulsar suni , Appunni , Kavya madhavan , Aluva Sub-jail , Jayaram , യുവനടി , ദിലീപ് , കാവ്യം , ജയറാം , പള്‍സര്‍ സുനി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിച്ച് സഹപ്രവര്‍ത്തകനും നടനുമായ ജയറാം.

ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണെന്നാണ് പുറത്തെത്തിയ ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. “ ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല, അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത് ”- എന്നും ജയറാം പറഞ്ഞു.

തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. കസവു മുണ്ടായിരുന്നു ഓണക്കോടിയായി ജയറാം ദിലീ‍പിന് വാങ്ങി നല്‍കിയത്.

ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തിയത്. കാവ്യയുടെ സന്ദര്‍ശനത്തിനു ശേഷം നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഞായറാഴ്‌ച  ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ കാണാനെത്തിയ ജയറാമിന്റെ പക്കല്‍ ഒരു സമ്മാനമുണ്ടായിരുന്നു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി - ചിത്രങ്ങള്‍ പുറത്ത്

ബലാത്സംഗ കേസില്‍ 20വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ മേധാവി ...

news

തിരുവോണദിനത്തില്‍ ദിലീപിനെ കാണാന്‍ ജയറാമെത്തി!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

Widgets Magazine