ചെന്നൈ|
Last Modified വ്യാഴം, 20 ഒക്ടോബര്‍ 2016 (18:43 IST)
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വക്താവ് സരസ്വതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചതായി എ ഐ എ ഡി എം കെ പറഞ്ഞു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും നിരീക്ഷണത്തില്‍ കഴിയുകയാണ് ജയലളിത. അവരുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍തന്നെ അവര്‍ വീട്ടിലേക്ക് മടങ്ങുമെന്നും സരസ്വതി അറിയിച്ചു.
ആരോഗ്യകാര്യത്തില്‍ ജയലളിതയ്ക്ക് ദൈവത്തിന്റെ പിന്തുണയുണ്ട്. ഡോക്ടർമാരുടെ നിര്ദ്ദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് സെപ്തംബർ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.