എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 29 നവംബര്‍ 2020 (13:11 IST)
പത്തനംതിട്ട: കോട്ടയത്തു ജില്ലാ പഞ്ചായത്തും ചില ബ്ലോക്ക് പഞ്ചായത്തുകളും ആര് ഭരിക്കണമെന്ന് ജനപക്ഷം പാര്‍ട്ടി തീരുമാനിക്കുമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. ഈ സ്ഥലങ്ങളില്‍ ആര് ഭരിക്കണ മെന്നതില്‍ പാര്‍ട്ടിയുടെ തീരുമാനം നിര്‍ണ്ണായകമാകും എന്നാണ് അദ്ദേഹം പറഞ്ഞത്. പത്തനംതിട്ട ജില്ലയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്.
സംസ്ഥാനത്തൊട്ടാകെ 7
ജില്ലാ പഞ്ചായത്തുകളിലും 18 ബ്ലോക്ക് പഞ്ചായത്തുകളിലും 8
നഗരസഭകളിലും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും 137
പഞ്ചായത്തു വാര്‍ഡുകളിലുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. ഇതൊഴികെ മറ്റു സ്ഥലങ്ങളില്‍ പൊതുപ്രവര്‍ത്തന പാരമ്പര്യം, അഴിമതിക്കെതിരെ പോരാടാനുള്ള വീര്യം, ജനവുമായുള്ള സഹകരണം എന്നിവ കണക്കാക്കി മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യും. ഇതില്‍ എല്‍.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ ബി.ജെ.പി എന്നോ വ്യത്യാസമില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.