പുതുപ്പള്ളിയില്‍ ജെയ്ക് തന്നെ; ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് സിപിഎം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സിപിഎം വീതിച്ചു നല്‍കി

രേണുക വേണു| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (08:46 IST)

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റില്‍ എല്‍ഡിഎഫിനായി ജെയ്ക് സി തോമസ് തന്നെ മത്സരിക്കും. ജെയ്കിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായി. എതിര്‍ സ്ഥാനാര്‍ഥി ആരാണെങ്കിലും ജെയ്ക് തന്നെ മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സിപിഎം വീതിച്ചു നല്‍കി. താഴെ തട്ടുമുതല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ സജ്ജമാക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കും പ്രത്യേക ചുമതല നല്‍കി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ജയിച്ചത്. അതിനു മുന്‍പത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,000 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :