സെക്സ് നല്ലതാണെന്ന് കരുതി പരസ്യമായി ചെയ്യുമോ? - ജഗതിയുടെ മകൾ ചോദിക്കുന്നു

ഞാന്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം...

aparna| Last Modified ശനി, 3 മാര്‍ച്ച് 2018 (10:18 IST)
വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

പരസ്യമായി മുലയൂട്ടാനായി ആഹ്വാനം ചെയ്യുന്ന കവര്‍ചിത്രത്തിനെതിരെ സമൂഹത്തിന്റെവിവിധ കോണുകളില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നതിനിടെയാണ് പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവ്. പാർവതിയുടെ അഭിപ്രായത്തോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്.

സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാന്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നാണ് പാര്‍വ്വതിയുടെ ചോദ്യം. ‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം, ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഇച്ചിരി ഓവറാണ്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ നിന്നും മുലയൂട്ടാറുണ്ട് പക്ഷെ അത് തുണികൊണ്ട് മറച്ചോ, അല്ലെങ്കില്‍ ആളുകളില്‍ നിന്നും മറഞ്ഞുനിന്നോ ആണ് എന്നും പാര്‍വ്വതി പറയുന്നു.

കവർ ചിത്രത്തിൽ കണ്ടത് പോലെ പരസ്യമായി ബ്ലൗസ് അഴിച്ച് മുലയൂട്ടുന്ന ചിത്രം കണ്ട് രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് മാതൃത്വം ഫീല്‍ ചെയ്യുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. മാതൃത്വം ബിസിനസിനായി അടിയറവുവെക്കരുതെന്നും പാര്‍വ്വതി പറയുന്നു.

പാര്‍വ്വതിയുടെ പോസ്റ്റിനെ അനുകൂലിച്ച് നടിയും അവതാരികയുമായ ടെസ ജോസഫ്, ഗായകന്‍ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍, ഗായകന്‍ വിധു പ്രതാപിന്റെ ഭാര്യ ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :