സുധീരനെ കുപ്പിയിലിറക്കാന്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയെ പൂട്ടിയതാര് ? - പ്രതികാരത്തിനൊരുങ്ങി ഹൈക്കമാന്‍ഡ്

ഉമ്മന്‍ചാണ്ടിക്ക് ഇനിയുള്ള കാലം അത്ര നല്ലതായിരിക്കില്ല

 congress , oommen chandy , vm sudheeran , chennithala , km mnai , ഉമ്മന്‍ ചാണ്ടി , ചെന്നിത്തല , കോണ്‍ഗ്രസ് , ഡല്‍ഹി
തിരുവനന്തപുരം/ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (17:46 IST)

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കുപ്പിയിലാക്കണമെന്ന ആഗ്രവുമായി ഡല്‍ഹിയില്‍ പറന്നിറങ്ങിയ മുന്‍ മുഖ്യമന്ത്രിയും എ ഗ്രൂപ്പിന്റെ അധിപനുമായ ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചത് കൈപ്പേറിയ അനുഭവം. മുഖ്യമന്ത്രി പദമുണ്ടായിരുന്നപ്പോള്‍ ഹൈക്കമാന്‍ഡിനെ വിറപ്പിച്ചു നിര്‍ത്തിയ ഉമ്മന്‍ചാണ്ടിക്ക് ഇനിയുള്ള കാലം അത്ര നല്ലതായിരിക്കില്ല എന്നാണ് ഈ ഡല്‍ഹി യാത്ര തെളിയിച്ചിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍‌വി ഏറ്റുവാങ്ങേണ്ടിവന്നതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റുവാങ്ങി പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൈമാറിയ ഉമ്മന്‍ചാണ്ടിക്ക് പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഐ ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ ജയമറിഞ്ഞതോടെ എ ഗ്രൂപ്പ് ചെന്നിത്തലയ്‌ക്കായി വഴിമാറി കൊടുക്കുകയായിരുന്നു.

പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ചെന്നിത്തലയ്‌ക്കും വഴിമാറിക്കൊടുത്ത ഉമ്മന്‍ ചാണ്ടിക്കും ഒരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എങ്ങനെയും സുധീരനെ കെപിസിസി സ്ഥാനത്തു നിന്നും ചവിട്ടി പുറത്താക്കുക തുടര്‍ന്ന് ഗ്രൂപ്പുകളുടെ ആശിര്‍വാദത്തോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയെ എത്തിക്കുക. എന്നല്‍, ഇത്തവണ
ഹൈക്കമാന്‍ഡിന് മുന്നില്‍ ജയിച്ചത് സുധീരനായിരുന്നു.

തോല്‍‌വിക്ക് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ അടി രൂക്ഷമാകുകയും ചെയ്‌തതോടെ ഉമ്മന്‍ ചാണ്ടിക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയും സുധീരന് പിന്നില്‍ നിലയുറപ്പിച്ചതോടെ ഉമ്മന്‍ ചാണ്ടി പത്തിമടക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനമാനങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വാദിച്ച് നശിപ്പിക്കരുതെന്ന് ഐ ഗ്രൂപ്പ് നിര്‍ദേശം ലഭിച്ചതിനാല്‍ ഡല്‍ഹിയിലെത്തിയ നിശബ്‌ദതയും പാലിച്ചതോടെ മുന്‍ മുഖ്യമന്ത്രി രാജ്യവും പരിവാരങ്ങളുമില്ലാത്ത രാജാവിനെ പോലെയായി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍

സൂര്യതാപം: സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍
സൂര്യതാപം മൂലം സംസ്ഥാനത്ത് ചത്തത് 106 പശുക്കള്‍. മൃഗസംരക്ഷണ വകുപ്പാണ് ഇക്കാര്യം ...

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...