തിരുവനന്തപുരം|
priyanka|
Last Modified വെള്ളി, 8 ജൂലൈ 2016 (13:03 IST)
ബജറ്റ് വായനയില്‍ തോമസ് ഐസക്കിന് റെക്കോര്‍ഡ്. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്താണ് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡാണ് തോമസ് ഐസക്ക് തകര്‍ത്തത്. ധനമന്ത്രി സ്ഥാനം കെഎം മാണി രാജിവച്ചതിനെ തുടര്‍ന്ന് 2016ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രണ്ട് മണിക്കൂറും 54 മിനിറ്റുമെടുത്ത് പൂര്‍ത്തിയാക്കിയത്. 2013ല്‍ രണ്ട് മണിക്കൂര്‍ 50 മിനിറ്റ് എന്ന കെഎം മാണിയുടെ റെക്കോര്‍ഡാണ് അന്ന് തകര്‍ന്നത്.