ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (17:14 IST)
ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തി. ഇത് ചികിത്സയില്‍ തുടരുന്ന നിരവധി രോഗികളുടെ ജീവനെ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെട്രോസ് അദാനം പറഞ്ഞു. കൂടാതെ ഇസ്രയേലി ബന്ദികളെ ഹമാസ് ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രയേലിനെതിരെ ഹമാസ് നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇതില്‍ ഇന്ത്യയുടെ നിലപാട് ദ്വിരാഷ്ട്രമാണെന്നും തീവ്രവാദം അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :