ഐ എസിന്റെ മലയാളം ബ്ലോഗ് കണ്ടെത്തി, പിടിക്കപ്പെടുന്നതിനു തലേന്നുവരെ ആസൂത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു

ഐ എസിന്റെ കേരള ഘടകത്തിന് മലയാളത്തിൽ ബ്ലോഗ്

Aparna shaji| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (09:53 IST)
രാജ്യാന്തര ഭീകരസംഘടനയായ ഐ എസിന് കേരളത്തിൽ മലയാളത്തിൽ ബ്ലോഗ്. എൻ ഐ എ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ബ്ലോഗ് കണ്ടെത്തിയത്. ഐ എസ് സംഘടനുമായി
ബന്ധമുണ്ടെന്ന സംശയത്തിൽ കണ്ണൂരിലെ കനകമലയിൽ നിന്നും എൻ ഐ എ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലാകുന്നതിന്റെ തലേന്നു വരെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരുന്നതായി എൻ ഐ എ കണ്ടെത്തി.

വിലാസം രഹസ്യമായി സൂക്ഷിക്കണമെന്ന് ടെലഗ്രാം ഗ്രൂപ്പിൽ നിര്‍ദേശമുണ്ടായതായും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമങ്ങളെയും ബ്ലോഗിൽ വിമർശിക്കുന്നുണ്ട്. ആദ്യ ബ്ലോഗ്, വിലാസം ചോര്‍ന്നതിനെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. ഇപ്പോഴുള്ളത് രണ്ടാം ബ്ലോഗാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കനകമലയിൽ നടന്നത് മൂന്നാമത്തെ ആസൂത്രിത യോഗമാണെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. നേരത്തേ രണ്ടു യോഗങ്ങൾ ചേർന്നത് കേരളത്തിനു പുറത്താണ്. ഇതിന്റെ വിവരങ്ങൾ എൻ ഐ എയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായവരിൽനിന്നു പിടിച്ചെടുത്ത 12 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് അയച്ചതായി കൊച്ചി റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ 12 ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്ത 10 പ്രതികളെയാണ് എൻഐഎ കണ്ടെത്താൻ ശ്രമിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :