ഐഎസ് ബന്ധം: നിമിഷയുടെ വീട്ടില്‍ എത്തിയതാര് ?, ഹിന്ദി അറിയാവുന്നവരെന്ന് അമ്മയുടെ മൊഴി - ഭയത്തോടെ കുടുംബം!

മൂന്നംഗ സംഘം നിമിഷയുടെ വീടിന്റെ മുന്നില്‍ എത്തുകയായിരുന്നു

 isis , nimisha , islamic state , police , നിമിഷ , ഐ എസ് ബന്ധം , നിമിഷയുടെ വീട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 28 ജൂലൈ 2016 (14:17 IST)
ഇസ്‌ലാമിസ് സ്‌റ്റേറ്റില്‍ (ഐ എസ്‌) എത്തിയെന്ന് കരുതപ്പെടുന്ന ആറ്റുകാല്‍ സ്വദേശിനി നിമിഷയുടെ വീട്ടില്‍ അപരിചിതരായ സംഘം രാത്രിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസ് സംഘം ഇടവേളകളില്‍ വീടിന്റെ പരിസരത്ത് ഉണ്ടാകുമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‌റ ഉറപ്പു നല്‍കി.

ബുധനാഴ്‌ച രാവിലെ പത്തരയോടെ മൂന്നംഗ സംഘം നിമിഷയുടെ വീടിന്റെ മുന്നില്‍ എത്തുകയായിരുന്നു. ഇവര്‍ ഗേറ്റ് വഴി വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഹിന്ദിയിലാണ് ഇവര്‍ സംസാരിച്ചിരുന്നതെന്നും നിമിഷയുടെ അമ്മ വ്യക്തമാക്കി.

അഞ്ജാതസംഘം എത്തിയപ്പോള്‍ നിമിഷയുടെ അമ്മ ബിന്ദുവും സഹായിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പഞ്ചാബി രീതിയില്‍ തൊപ്പിവച്ചയാള്‍ ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതു കണ്ട സഹായിയായ സ്‌ത്രീ തടയാന്‍ ശ്രമിച്ചു. ബഹളം കേട്ട റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരു അയല്‍ക്കാരും എത്തിയതോടെ മൂന്നംഗസംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പാലക്കാട് യാക്കര സ്വദേശിയായ ഭര്‍ത്താവ് ഈസയും ഇയാളുടെ സഹോദരന്‍ യഹ്യയും ചേര്‍ന്ന് നിമിഷയെ ഫാത്തിമ എന്ന പേരില്‍ മതം മാറ്റുകയും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘമുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :