സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയവർ ഐ എസ് ബന്ധത്തിന് അറസ്റ്റിൽ, വിശ്വസിക്കാനാകാതെ വീട്ടുകാർ; ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവർ ഇറങ്ങില്ലെന്ന് കുടുംബങ്ങൾ

കനകമലയിൽ നടന്നത് വിശ്വസിക്കാനാകാത്ത കാര്യങ്ങളെന്ന് നാട്ടുകാരും അറസ്റ്റിലായവരുടെ വീട്ടുകാരും

തിരൂർ| aparna shaji| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:00 IST)
ഐ എസ് ബന്ധമുണ്ടെന്ന് സംശയിച്ച് കണ്ണൂർ കനകമലയിൽ നിന്നും സംഘം പിടികൂടിയവരുടെ വീട്ടുകാർ ആശങ്കയിൽ. കനകമലയിൽ നടന്നതൊന്നും വിശ്വസിക്കാൻ നാട്ടുകാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ സാഹചര്യത്തിൽ തന്നെയാണ് പിടികൂടിയവരുടെ വീട്ടുകാരും.

ഐ എസ് ബന്ധത്തിന്റെ പേരിൽ മകനെ അറസ്റ്റ് ചെയ്തത് വിശ്വസിക്കാനാകാത്ത വിധത്തിലാണ് തിരൂർ പൊന്മുണ്ടം സ്വദേശി സഫ്‌വാന്റെ ഉമ്മ. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് പോവുകയാണെന്ന് പറഞ്ഞ് പടിയിറങ്ങിയ സഫ്‌വാനെയാണ് ഉമ്മ അവസാനമായി കാണുന്നത്. മകൻ ഇങ്ങനെയൊന്നു ചെയ്യില്ലെന്നും അവന് അതിന് കഴിയില്ലെന്നുമാണ് ഈ ഉമ്മ പറയുന്നത്. സംശയകരമായ ഒന്നും തന്നെ അവന്റെ പ്രവർത്തിയിൽ കണ്ടിട്ടില്ലെന്നും അവർ പറയുന്നു.

കണ്ണൂര്‍ പെരിങ്ങത്തൂര്‍ അണിയാരം കീഴ്മാടത്തെ മദീന മന്‍സിലില്‍ മന്‍ഷിദിന്റെ വീട്ടിലും മറിച്ചല്ല അവസ്ഥ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്ത മൻഷിദ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍ഷിദ്
ഇറങ്ങില്ലെന്ന് സഹോദരി മെഹറുന്നിസ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :