കാസര്‍കോഡ്|
jibin|
Last Modified തിങ്കള്‍, 11 ജൂലൈ 2016 (15:46 IST)
കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി യുവതി യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) എത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഇന്റലിജിന്‍സ് സംവിധാനവും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഉന്നത ജോലിയും സ്ഥാനമാനങ്ങളും ത്യജിച്ച് ഐഎസില്‍ എത്തിച്ചേരാനുള്ള യുവതി യുവാക്കളുടെ താല്‍പ്പര്യത്തിന് പിന്നില്‍ എന്താണെന്നും അന്വേഷണം നടക്കുന്നുണ്ട്. ലക്ഷങ്ങള്‍
ശമ്പളമുള്ളവരാണ് ഇവരില്‍ പലരും, ഇതിനാല്‍ പണമല്ല ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. ഐഎസ് വാഗ്ദാനം ചെയ്യുന്ന ആശയങ്ങളിലാണ് ഇവര്‍ ആകൃഷ്‌ടരാകുന്നത്. പണത്തേക്കാള്‍ പ്രാധാന്യം ഭീകരുരുടെ തീവ്ര നിലപാടുകള്‍ക്കുമാണെന്നാണ് റിപ്പോര്‍ട്ട്.
ഐഎസില്‍ ചേര്‍ന്നു ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതു വഴി സ്വര്‍ഗത്തില്‍ എത്തുമെന്ന ധാരണയും യുവതി യുവാക്കള്‍ക്കുണ്ട്. ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിക്കണമെന്നാണ് ഇവര്‍ പറയുന്നത്. വസ്‌ത്ര ധാരണത്തിലും ജീവിത രീതിയിലും ലാളിത്യം വേണമെന്നും അത് സാധ്യമാകാന്‍ ഐ എസിന്റെ പാതയില്‍ എത്തണമെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്.
ഐഎസില്‍ എത്തിപ്പെട്ടെന്ന് കരുതുന്ന നിമിഷ ഹിന്ദു മതം മാറിയാണ് മുസ്ലിം സമുദായത്തിലെത്തി ഫാത്തിമയായത്. വിശ്വാസങ്ങള്‍ ശക്തമാക്കുന്നതിനായി ദന്ത ഡോക്‍ടര്‍ പഠനം പൂര്‍ത്തിയാക്കിയ നിമിഷ വീട്ടുകാരെ തീവ്ര വിശ്വാസികളാക്കുന്നതിന് ശ്രമിച്ചിരുന്നു. മറ്റു വിഭാഗങ്ങളെ ചികിത്സക്കേണ്ടി വരുമെന്ന തോന്നലാണ് പഠനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അര്‍ദ്ധരാത്രിയില്‍ പ്രാര്‍ഥന നടത്തുന്നതിനും വീട്ടില്‍ ഐ എസ് ആശയങ്ങള്‍ സംസാരിക്കുന്നതിനും കൂടുതതല്‍ സമയം ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 600 പെണ്‍കുട്ടികള്‍ മതം മാറ്റപ്പെട്ടതായി കേന്ദ്ര ഇന്റലിജിന്‍സ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കോട്ടയം, ഈരാറ്റുപേട്ട, മലപ്പുറം, കാസര്‍കോഡ് എന്നിവടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് മതം മാറ്റപ്പെട്ടത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന നിരവധി സംഘങ്ങള്‍ സംസ്ഥാന വ്യാപകമായി ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളെ വശീകരിച്ച ശേഷം മതം മാറ്റുന്നതിനായി പ്രത്യേക ക്യാമ്പുകളില്‍ എത്തിക്കും. ഇങ്ങനെ പെണ്‍കുട്ടികളെ മതം മാറ്റുന്ന യുവാക്കള്‍ക്ക് ധനസഹായവും സമുദായത്തില്‍ പ്രത്യേക സ്ഥാനവും നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.