ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ എത്തിയത് എവിടെയെന്ന് അറിഞ്ഞാന്‍ ഞെട്ടും; ഇറാന്‍ അതിര്‍ത്തിവഴി സഞ്ചരിച്ച് ഇവര്‍ ചെന്നെത്തിയത് ഭീകരതയുടെ സ്വര്‍ഗത്തില്‍

രണ്ടും മുന്നും പേരടങ്ങുന്ന സംഘമായിട്ടാണ് വിദേശത്തേക്ക് കടന്നത്

isis , islamik state , missing in kerala , militants , iraq and syria ഐ എസ് ,  ഇസ്‌ലാമിക് സ്‌റ്റേറ്റ് , മലയാളികളെ കാണാനില്ല , ഭീകരര്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 ജൂലൈ 2016 (17:14 IST)
കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുപത്തിയൊന്നു മലയാളികളും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയ ഇവര്‍ മെയ് ജൂണ്‍ മാസങ്ങളില്‍ ഇവിടെ നിന്നും ടൂറിസ്‌റ്റ് വിസയില്‍ ഇറാനില്‍ എത്തുകയും അവിടെ നിന്നും അതിര്‍ത്തി കടന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ വിവിധ കേന്ദ്രങ്ങളിലേക്ക് പോയതായിട്ടുമാണ് റിപ്പോര്‍ട്ട്.

എമിഗ്രേഷന്‍ രേഖകളില്‍ നിന്നാണ് കാണാതായവരെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ലഭിച്ചത്. പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് ഇവര്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി യാത്ര പുറപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. തങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്നും അതിനായി വ്യക്തമായ പ്ലാനിംഗും പദ്ധതികളും ഒരുക്കുകയും ചെയ്‌തിരുന്നു.

രണ്ടും മുന്നും പേരടങ്ങുന്ന സംഘമായിട്ടാണ് വിദേശത്തേക്ക് കടന്നത്. ഇറാന്‍ അതിര്‍ത്തി കടന്ന് ഇറാഖിലോ സിറിയയിലോ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാല്‍, മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ കാര്യത്തില്‍ സ്ഥിരീകരണമില്ല.

കാണാതായ 21 പേരില്‍ 17 പേര്‍ കാസര്‍ ഗോഡ് ജില്ലയില്‍ നിന്നുള്ളവരും നാലു പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുമുള്ളവരുമാണ്. അതേസമയം
കേരളത്തില്‍ നിന്നും അപ്രത്യക്ഷവരായവരില്‍ ചിലര്‍ ഐഎസിന്റെ ഭാഗമായെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) ഏറ്റെടുത്തു.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിനാലാണ് അന്വേഷണം റോ ഏറ്റെടുത്തത്. വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...