വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

nimisha priya
nimisha priya
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ജനുവരി 2025 (15:08 IST)
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍. ഇന്ത്യാ സന്ദര്‍ശനത്തിന് ഇറാന്‍ വിദേശകാര്യസഹമന്ത്രി എത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതിയുടെ വധശിക്ഷ ഒരു മാസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് വിവരം.

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയിരുന്നു. മാപ്പ് അപേക്ഷിക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ ഉറപ്പായത്. 2017 ലാണ് യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നേഴ്‌സായ നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :