ഈരാറ്റുപേട്ടയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ജനുവരി 2022 (19:23 IST)
ഈരാറ്റുപേട്ടയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയിയോടൊപ്പമാണ് പെണ്‍കുട്ടി വീടുവിട്ടത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയില്‍ ഇവര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :