സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 18 ജനുവരി 2022 (20:00 IST)
മൂന്ന് സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രം തള്ളി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ നിന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോയാണ് കേന്ദ്രം തള്ളിയത്. ശ്രീനാരയണഗുരുവിന്റെ ടാബ്ലോയാണ് ഇത്തവണ കേരളം സമര്‍പ്പിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന അനുസ്മരിക്കുന്ന ടാബ്ലോയായിരുന്നു ബംഗാളിന്റേത്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ച തമിഴ്‌നാട്ടിലെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് ടാബ്ലോ സമര്‍പ്പിച്ചത്.