പത്ത് വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന് പരാതി; പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം

പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്| AISWARYA| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (11:15 IST)
കഴിഞ്ഞ 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. ആസ്തിക്കു അനുസരിച്ചുള്ള നികുതി എംഎല്‍എ അടയ്ക്കുന്നില്ലെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേയുള്ള പരാതി ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റാണ് അന്വേഷിക്കുന്നത്. 2017 മാര്‍ച്ചില്‍ മുരുകേഷ് നരേന്ദ്രനെന്ന വ്യക്തിയാണ് അന്‍വറിനെതിരേ പരാതി നല്‍കിയത്. രണ്ടു വാട്ടര്‍തീം പാര്‍ക്കുകള്‍ എംഎല്‍എയുടെ പേരിലുണ്ട്. മഞ്ചേരിയില്‍ അദ്ദേഹത്തിനു വില്ല പ്രൊജക്ടുമുണ്ട്. അത് കൂടാതെ മഞ്ചേരിയില്‍ ഇന്റര്‍ഷനാഷണല്‍ സ്‌കൂളും അന്‍വര്‍ നടത്തുന്നുണ്ട് ഇതൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് അന്‍വറിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :