വീട് വാടകയ്ക്കെടുത്ത് അനാശാസ്യം: സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

nedumangadu, immoral traffic, police, arrest നെടുമങ്ങാട്, അനാശാസ്യം, പൊലീസ്, അറസ്റ്റ്
നെടുമങ്ങാട്| Last Modified വെള്ളി, 8 ജൂലൈ 2016 (12:03 IST)
വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണു പിടിയിലായത്. മുണ്ടേല ക്ഷേത്രത്തിനു സമീപത്തായിരുന്നു വീട് വാടകയ്ക്കെടുത്തത്.

കവടിയാര്‍ കടപ്പത്തല നഗര്‍ അനിതാ ഭവനില്‍ ശ്രീകുമാര്‍ (53), ഇയാളുടെ സഹോദരന്‍ അനില്‍ കുമാര്‍ (45), കോവളം കൈതവിള ഹരിജന്‍ കോളനി നിവാസി ഐശ്വര്യ (26), അണ്ടൂര്‍ക്കോണം ചരുവിള വീട്ടില്‍ സിന്ധു (32), ഇരുമ്പ ചേമ്പുവിളക്കോണം പുതുവല്‍ പുത്തന്‍ വീട്ടില്‍ അനിത (42) എന്നിവരാണു നെടുമങ്ങാട് സി.ഐ സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്.

നെടുമങ്ങാട് കൊപ്പം സ്വദേശിയായ മോളി എന്ന സ്ത്രീയാണു വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെല്ലാം വിവാഹിതരാണ്. ഏറെ നാളായി വീട്ടില്‍ കാറില്‍ അപരിചിതരായവര്‍ വന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :