ചലച്ചിത്രമേള: കോവിഡ് പരിശോധന ആദ്യദിനത്തില്‍ നടത്തിയത് 700 പേര്‍ക്ക്

ശ്രീനു എസ്| Last Modified ചൊവ്വ, 9 ഫെബ്രുവരി 2021 (07:58 IST)
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ്
ആരംഭിച്ചു. ആദ്യദിനത്തില്‍ 700 ഓളം പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത് . അഡീഷണല്‍ ഡിഎം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ നാല് കൗണ്ടറുകളിലായാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. പ്രതിനിധികള്‍ക്ക് നല്‍കുന്ന കൂപ്പണ്‍ അനുസരിച്ചു കോവിഡ് ടെസ്റ്റ് ചെയ്യാം.

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികള്‍ക്കും ടാഗോര്‍ തിയേറ്ററിലെ കൗണ്ടറില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ് . മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .രാവിലെ 9
മുതല്‍ വൈകിട്ട് 4
വരെ ആണ് ടെസ്റ്റ് നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :