ജോയ്സ് ജോര്‍ജിന്റെ നിരാഹാരം: തിരുവഞ്ചൂരിനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

തൊടുപുഴ| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (10:59 IST)
ഇടുക്കി എംപി ജോയ്സ് ജോര്‍ജ് എംപിയുടെ നിരാഹാരസമരം ഒത്തു തീര്‍പ്പാക്കാന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഈ വിഷയം പരിഹരിക്കുന്നതിനായി തിരുവഞ്ചൂര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം ജോയ്സ് ജോര്‍ജ് എം.പിയുടെ ആരോഗ്യനില ഗുരുതരമായി വരുന്നുവെന്ന് അദ്ദേഹത്തെ പരിശേധിച്ച ഡേക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ പ്രശ്നത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുന്നവരെ നിരാഹാരസമരം തുടരുമെന്ന് എപി യും വ്യക്തമാക്കി.

മലയോര ഹൈവേക്കായി നിര്‍മിച്ച കലുങ്കുകള്‍ വനംവകുപ്പ് പൊളിച്ചതിനെ തുടര്‍ന്നാണ് സമരം. അതേസമയം, ജോയിസ് ജോര്‍ജ് എംപിയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :