ക്യാംപസിന് പുറത്തുനിന്ന് ആളുകള്‍ എത്തിയത് ചോദ്യം ചെയ്തു; ധീരജിനെ കുത്തിയത് താന്‍ തന്നെയെന്ന് നിഖില്‍ സമ്മതിച്ചു, ആറ് പേരും കെ.എസ്.യു. പ്രവര്‍ത്തകര്‍

രേണുക വേണു| Last Modified ചൊവ്വ, 11 ജനുവരി 2022 (07:43 IST)

ഇടുക്കിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖില്‍ പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ ആറ് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് പേരും കെ.എസ്.യു. പ്രവര്‍ത്തകരാണ്. കോളേജ് ക്യാംപസിലേക്ക് പുറത്തുനിന്ന് ആളുകള്‍ എത്തിയത് എസ്.എഫ്.ഐ. ചോദ്യം ചെയ്തിരുന്നു. കെ.എസ്.യു.ക്കാരാണ് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്നത്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :