സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ഒക്ടോബര്‍ 2023 (20:05 IST)
ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. കൊച്ചറ രാജാക്കണ്ടത്താണ് സംഭവം. രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.
പുല്ലരിയവെ പൊട്ടിവീണ വെള്ളം നിറഞ്ഞ പാടത്തിലേക്ക് പൊട്ടി വീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് കരുതുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് വൈദ്യുതി ലൈന്‍ കമ്ബി പൊട്ടിയതെന്നാണ് നിഗമനം.