മൂവാറ്റുപുഴയില്‍ സ്ത്രീകളെ കടന്നുപിടിച്ചെന്ന പരാതിയില്‍ രണ്ടുപോലീസുകാരെ കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 ഓഗസ്റ്റ് 2023 (08:26 IST)
മൂവാറ്റുപുഴയില്‍ സ്ത്രീകളെ കടന്നുപിടിച്ചെന്ന പരാതിയില്‍ രണ്ടുപോലീസുകാരെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ രണ്ടുപൊലീസുകാരെയാണ് കസ്റ്റഡിയിലെടുത്തത്. രാമമംഗലം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ വന്നവരോട് പൊലീസ് അപമര്യാദയായി പെരുമാറുകയായിരുന്നു. പിന്നാലെ പൊലീസുകാരെ നാട്ടുകാര്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പൊലീസുകാരും വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :