കട്ടപ്പനയില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ വന്നയാള്‍ വനംവകുപ്പിന്റെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (08:30 IST)
കട്ടപ്പനയില്‍ ആനക്കൊമ്പ് വില്‍ക്കാന്‍ വന്നയാള്‍ വനംവകുപ്പിന്റെ പിടിയിലായി. സുവര്‍ണഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണംകുളം സ്വദേശി കെ അരുണ്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ടിപ്പര്‍ഡ്രൈവറാണ്. 12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. നെടുങ്കണ്ടം സ്വദേശി ജയ്‌മോന്റെ പക്കല്‍ നിന്നാണ് ആനക്കൊമ്പ് വാങ്ങിയതെന്നാണ് അരുണ്‍ പനപാലകരോട് പറഞ്ഞത്.

ഇന്നലെ രാവിലെ എട്ടുമണിക്ക് വള്ളക്കടവിന് സമീപം കരിമ്പാലിപ്പടിയില്‍ വച്ചാണ് അരുണിനെ ആനക്കൊമ്പുമായി വനം വകുപ്പ് പിടികൂടിയത്. 8 കിലോ 400 ഗ്രാം തൂക്കം ആനക്കൊമ്പിനുണ്ടായിരുന്നു. കൂടാതെ 124 സെന്റീമീറ്റര്‍ നീളവും ഉണ്ടായിരുന്നു. കൊണ്ടുവന്ന കാറും വനംവകുപ്പ് കസ്റ്റഡിയിലെ എടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :