ഇടുക്കിയില്‍ രണ്ടരവയസുകാരി കുളത്തില്‍വീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (08:58 IST)
ഇടുക്കിയില്‍ രണ്ടരവയസുകാരി കുളത്തില്‍വീണ് മരിച്ചു. ചെറുതോണിയില്‍ വാഴത്തോപ്പ് മനു രാജന്‍-പ്രിയ ദമ്പതികളുടെ ഏകമകള്‍ മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളും തൊഴിലുറപ്പുജോലിക്കാരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :