ഡ്രൈവറുടെ പീഡനത്തിന് ഇരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഇടുക്കി| ശ്രീനു എസ്| Last Updated: ശനി, 31 ഒക്‌ടോബര്‍ 2020 (15:40 IST)
ഡ്രൈവറുടെ പീഡനത്തിന് ഇരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കട്ടപ്പന സ്വദേശിയായ ദളിത് പെണ്‍കുട്ടി ഈ മാസം 22നാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 40 ശതമാനം പൊള്ളല്‍ ഏറ്റിരുന്നു.

സംഭവത്തില്‍ പ്രതിയായ മനു എന്ന ഓട്ടോ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. തൊട്ടടുത്ത ദിവസം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇയാള്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകനാണെന്നാണ് പറയുന്നത്. ഇയാളുടെ അറസ്റ്റ് വൈകിയതിനാല്‍ കട്ടപ്പനയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :