വാഗമൺ|
അഭിറാം മനോഹർ|
Last Updated:
വെള്ളി, 7 ഓഗസ്റ്റ് 2020 (08:01 IST)
വാഗമൺ: ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. കാറിലുണ്ടായിരുന്ന അനീഷിനായി ഇപ്പോളും തിരച്ചിൽ തുടരുകയാണ്.
തല്ലതണ്ണിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു.
ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തിൽ വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം.സുഹൃത്തായ സെല്‍വനെ വീട്ടില്‍ ഇറക്കിയിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് പോയപ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തിൽ പെട്ട് ഇവർ സഞ്ചരിച്ച വാഹനം ഒഴുകിപോകുകയായിരുന്നു.