എ കെ ജെ അയ്യര്‍|
Last Updated:
വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:48 IST)
ഇടുക്കി: കഴിഞ്ഞ ദിവസം ഇടുക്കി കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല്‍ വഴുതി ഡാമില്‍ വീണു മുങ്ങിമരിച്ചു നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി പഴംപുരയ്ക്കല്‍ ജിബിന്‍ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ എഴുകുംവയല്‍ സ്വദേശികളായ പഴംപുരയ്ക്കല്‍ ജിബിന്‍, വഴീപറമ്പില്‍ ഐബിന്‍ എന്നിവര്‍
ഡാമിനടുത്തുള്ള പാറയില്‍ ഇരുന്നു ചൂണ്ടയിടുകയായിരുന്ന്. എന്നാല്‍ ഐബിന്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. ഇയാളെ രക്ഷിക്കാനായാണ് ജിബിന്‍ വെള്ളത്തില്‍ ചാടിയത്. എന്നാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഐബിനെ മാത്രമേ രക്ഷപ്പെടുത്തതാണ് കഴിഞ്ഞുള്ളു.
വിവരം അറിഞ്ഞയുടന്‍ നെടുങ്കണ്ടത്തെ ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തി. ജിബിന്‍ വീണ സ്ഥലത്ത് ഏകദേശം മുപ്പതടിയോളം വെള്ളമുണ്ടായിരുന്നു. തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ തുറന്നു ജലനിരപ്പ് ക്രമീകരിച്ചു. ഒന്നര മണിക്കൂര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.