ഇടുക്കി ഡാമിന് ഷട്ടറില്ല ! പിന്നെ എങ്ങനെ വെള്ളം പുറത്തേക്ക് ഒഴുക്കും?

രേണുക വേണു| Last Updated: ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (08:40 IST)

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. എന്നാല്‍, ഷട്ടറുകള്‍ ഇല്ലാത്ത ഇടുക്കി ഡാമില്‍ നിന്ന് വെള്ളം എങ്ങനെ പുറത്തേക്ക് ഒഴുക്കും? ഞെട്ടേണ്ട, സംഗതി സത്യമാണ്. ഇടുക്കി ഡാമിന് ഷട്ടറുകളില്ല.

ഇടുക്കി ഡാമില്‍ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുക. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ചെറുതോണി ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.

Alert:
ചെറുതോണി ടൗണ്‍ മുതല്‍ ആലുവ വരെ; ഇടുക്കി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളം അറബിക്കടലില്‍ എത്തുന്നത് എങ്ങനെ?

ഉയരത്തിന്റെ കാര്യത്തില്‍ മൂന്നാമത് നില്‍ക്കുന്ന അണക്കെട്ടാണ് ചെറുതോണി അണക്കെട്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ചെറുതോണി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 3900 അടി ഉയരത്തിലാണിത്. 1976 ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസര്‍വ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദര്‍ഭങ്ങളില്‍ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്. ഇന്ന് ഇടുക്കി അണക്കെട്ട് തുറക്കുന്നു എന്നു പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :