ശ്രീനു എസ്|
Last Updated:
വ്യാഴം, 16 ജൂലൈ 2020 (09:08 IST)
സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ്സോണ് ആയി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത്
3, 10 വാര്‍ഡുകള്‍ (ഗുണ്ടുമല, സൂര്യനെല്ലി), കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത്
11, 12 വാര്‍ഡുകള്‍ (സ്വര്‍ണ്ണവിലാസം, മേപ്പാറ), അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്
1, 2, 3 വാര്‍ഡുകള്‍ (അയ്യപ്പന്‍കോവില്‍, ആനക്കുഴി, മാട്ടുക്കട്ട), ഉപ്പുതറ ഗ്രാമപഞ്ചായത്ത്
1, 6, 7 വാര്‍ഡുകള്‍ (പുളിങ്കട്ട, ഉപ്പുതറ, മാട്ടുതാവളം)
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത്
2, 3 വാര്‍ഡുകള്‍ (പാമ്പുപാറ, ചെമ്മണ്ണാര്‍), കോടിക്കുളം ഗ്രാമപഞ്ചായത്ത്
1, 13 വാര്‍ഡുകള്‍ (പാറപ്പുഴ, പടിഞ്ഞാറേകോടിക്കുളം), ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത്
8ാം വാര്‍ഡ് (ടീ കമ്പനി), പീരുമേട് ഗ്രാമപഞ്ചായത്ത്
13ാം വാര്‍ഡ് (മേലഴുത), സേനാപതി ഗ്രാമപഞ്ചായത്ത്
9ാം വാര്‍ഡ് (വെങ്കലപ്പാറ). പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.