ശ്രീനു എസ്|
Last Modified വ്യാഴം, 1 ജൂലൈ 2021 (12:04 IST)
അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിന് പിതാവ് ശകാരിച്ചതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരന്‍ ആത്മഹത്യചെയ്തു. ഇടുക്കി കട്ടപ്പന സുവര്‍ണഗിരി കറുകപ്പറമ്പില്‍ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം(14) ആണ് മരിച്ചത്. മൊബൈല്‍ ഗെയിം കളിക്കുന്നതിന് ഗര്‍ഷോം കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്തിരുന്നു.
ഇതില്‍ ബാബു കുട്ടിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് ഇന്ന് മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടി മുറി പൂട്ടി ഷോളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഗര്‍ഷോമിന്റെ സഹോദരിയും വലിയമ്മയും ഉണ്ടായിരുന്നു.