Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (10:10 IST)
'മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം'. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെയാണ്
ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഹരി മരണത്തിന്റെ മണമുള്ള വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്.
തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു.
‘’എന്നെയും ഉപദ്രവിച്ച എൻറെ എൻറെ പേരിൽ Fort സ്റ്റേഷനിൽ കള്ള കേസ് കൊടുക്കുകയും ഞാൻ പരാതി പറഞ്ഞപ്പോൾ പെണ്ണുങ്ങൾക്കാണ് മുൻഗണന എന്ന് പറഞ്ഞ് എന്നെ അവഗണിച്ച് വിടുകയും ചെയ്തു'' എന്നാണ് ഹരി മരണത്തിനു മുന്നേ പറഞ്ഞത്.
എന്നാൽ, സംഭവത്തിൽ ഹരി പിന്തുണച്ചും അതുപോലെ എതിർത്തും കളിയാക്കിയും നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, തന്നെ മോശക്കാരി ആക്കിയാണ് ഹരി മരണത്തിനു കീഴടങ്ങിയിരിക്കുന്നതെന്ന് ഭാര്യ പറയുന്നു. പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മരിക്കുമെന്ന് കരുതിയില്ലെന്നും ആശ പറയുന്നു.
ഇതിൽ ഏറ്റവും പ്രധാനപെട്ട കാര്യം, ഹരിശ്രീയുടെ ഭാര്യ ആശ റാണിയുടെ രണ്ടാം വിവാഹം ആണ് ഹരിശ്രീയും ആയുള്ളത്. ഹരിയുടെ സുഹൃത്തിന്റെ ഭാര്യ ആയിരുന്നു ആശ, ഇരുവരും ഇഷ്ടത്തിൽ ആകുകയും തുടർന്ന് ഒരു മകൾ കൂടി ഉള്ള ആശയെ ഹരിശ്രീ വിവാഹം കഴിച്ചു സ്വന്തം ആക്കുക ആയിരുന്നു.
ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഹരി പുറത്ത് വിട്ടതിന് ശേഷമാണ് യുവാവ്, ഭാര്യയുടെ വീട്ടിൽ എത്തി ആത്‍മഹത്യ ചെയ്തത്. യുവതിയും യുവതിയുടെ കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഹരി മരണത്തിന് മുന്നേ അറിയിച്ചത്. ഹരി മർദ്ദിക്കുന്ന വീഡിയോ ഇടുന്നതിന് മുന്നേ, തന്നെ ക്രൂരമായി മർദ്ദിച്ചു എന്നാണ് യുവതി പറയുന്നത്.
തനിക്ക് അവിഹിത ബന്ധം ഉണ്ടെന്ന് പറയുന്ന കുട്ടിയ്ക്ക് തന്റെ അനിയന്റെ പ്രായം മാത്രം ആണ് ഉള്ളത് എന്നും, ഒരുമിച്ച് ജോലി ചെയ്യുന്ന പയ്യൻ ആണ് അവൻ എന്നും ഇത്രയും കാലത്തിന്റെ ഇടയിൽ ഒരിക്കൽ പോലും അവൻ വീട്ടിൽ വന്നിട്ടില്ല എന്നും ആശ റാണി പറയുന്നു.
വഴക്കുകൾ കഴിഞ്ഞു കുറച്ചു സമയങ്ങൾ കഴിയുമ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞത് ആണെന്നാണ് ഹരി പറയാറുള്ളത് എന്നും ആശ പറയുന്നു. തന്റെ സഹോദരിയുടെ ഭർത്താവുമായി തനിക്ക് അവിഹിത ബന്ധം ഉണ്ട് എന്നും ഹരി ആരോപിച്ചിരുന്നു. എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഹരിയുടെ മനസിൽ ഉണ്ടെന്നും അദ്ദേഹം ആത്‍മഹത്യ ചെയ്യും എന്ന് കരുതി ഇരുന്നില്ല എന്നും ആശ റാണി പറയുന്നു.