കൊവിഡ് വ്യാപനം: ആഗസ്റ്റിലെ സീറോ സർവേയിൽ സംസ്ഥാനത്ത് പൊസിറ്റീവായത് 0.8 ശതമാനം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (08:12 IST)
കൊവിഡ് വ്യാപനത്തിന്റെ തോത് വ്യക്തമാകിന്നതിനായി ഓഗസ്റ്റിൽ നടത്തിയ സിറോ സർവേയിൽ സംസ്ഥാനത്ത് പൊസിറ്റീവ് ആയത് 11 സാംപിളുകൾ മാത്രം. ഓഗസ്റ്റ് 24 മുതൽ 26 വരെ പാലക്കാട്, തൃശൂർ എറണാകുളം ജില്ലകളിൽ 1,281 സാംപിളുകൾ പരിശോധിച്ചപ്പോഴാണ് 11 സാംപിളുകളിൽ ഐജി‌ജി ആന്റിബോഡി പോസിറ്റീവ് ആയത്. ഇവരിൽ കൊവിഡ് വന്ന് ഭേതമായി എന്നാണ് കണക്കാക്കേണ്ടത്.

സീറോ സർവേയിലെ ദേശീയ ശരാശരി 6.6 ശതമാനമാണ്. അതായത് സംസ്ഥാനത്തെക്കാൾ എട്ട് മടങ്ങ് അധികം. മെയിൽ നടത്തിയ സീറോ സർവേയിൽ സംസ്ഥാനത്ത് 1,193 സാംപിളുകൾ പരിശോധിച്ചതിൽ 4 എണ്ണം മാത്രമായിരുന്നു പൊൽസിറ്റീവ് ആയത്.. ഇത്തവണ പൊൽസിറ്റിവ് കേസുകൾ രണ്ടരമടങ്ങ് കൂടി എങ്കിലും സംസ്ഥാനത്ത് പരിശോധനയിലൂടെ കൊവിഡ് കണ്ടെത്താത്ത സാഹചര്യം കുറവാണെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :