കണ്ണൂർ|
aparna shaji|
Last Updated:
വെള്ളി, 3 ജൂണ്‍ 2016 (14:46 IST)
തളിപ്പറമ്പിൽ ഐസ്ക്രിമിൽ വിഷം കലർത്തി യുവതികളെ കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തളിപ്പറമ്പ് കുറ്റേരി സ്വദേശി ആയിഷയുടെ മക്കളായ ഫർസീന, റുബീന എന്നിവരാണ് അജ്ഞാതൻ കൊടുത്തുവിട്ട ഐസ്ക്രിം കഴിച്ച് അവശരായത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
ബുധനാഴ്ച 11 മണിയോടെ പരിയാരം കോരൻപീടികയിലെ ഓട്ടോ സ്റ്റാൻഡിലെത്തിയ അപരിചിതൻ അരിയും പഞ്ചസാരയും ഐസ്ക്രീമും അടങ്ങിയ കവർ ഓട്ടോക്കാരനെ ഏൽപ്പിച്ച് കുറ്റേരിയിലെ ആയിഷയുടെ വീട്ടിൽ എത്തിക്കണമെന്ന് പറയുകയും. ഓട്ടോക്കാരൻ അത് ഏൽപ്പിക്കുകയുമായിരുന്നു. യാത്രാക്കൂലിയും അയാൾ തന്നെ നൽകിയിരുന്നു.
സാധനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഐസ്ക്രീം കഴിച്ച് അവശനിലയിലായ യുവതികളെ നാട്ടുകാരാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാരക കീടനാശിനിയായ ഫ്യൂരുഡാൻ ആണ് ഐസ്ക്രീമിൽ കലർത്തിയിരുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഓട്ടോക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം പുറത്ത് വിട്ടു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം