ഞാന്‍ പഴയ എസ്എഫ്‌ഐക്കാരന്‍, കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണുമെന്ന് സുരേഷ് ഗോപി

Lok Sabha Election 2024, Thrissur, Suresh Gopi
Suresh Gopi
അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മാര്‍ച്ച് 2024 (17:42 IST)
കലാമണ്ഡലം ഗോപിയെ കാണാന്‍ ഇനിയും ശ്രമിക്കുമെന്ന് വ്യക്തമാക്കി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തിരെഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതിനെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത് ഇഷ്ടമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ മുരളീധരന്റെ ബന്ധുവീട്ടില്‍ ചായ സത്കാരത്തിനായി എത്തിയപ്പോഴായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.

അദ്ദേഹത്തിന് വൈമുഖ്യമില്ലെങ്കില്‍ ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഞാന്‍ പോകും. അതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത് ഇഷ്ടമല്ല. തിരെഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന് സമ്മതമെങ്കില്‍ ഇനിയും പോകും. എന്റെ വീട്ടില്‍ വോട്ട് തേടി പ്രശാന്ത് വന്നിട്ടില്ലെ, മുരളിച്ചേട്ടനും വന്നിട്ടുണ്ട്. ഞാന്‍ ബിജെപിയില്‍ ശേഷമാണ് എല്ലാവരും വന്നത്. താനൊരു പഴയ എസ്എഫ്‌ഐക്കാരനാണെന്നും എം എ ബേബിയോട് ചോദിച്ചാല്‍ അക്കാര്യമറിയാമെന്നും എം എ ബേബിയുടെ ക്ലാസില്‍ ഇരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :