'ഞാന്‍ സെലിബ്രിറ്റിയല്ല, സാധാരണക്കാരന്‍’

Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (09:31 IST)
ഞാന്‍ സെലിബ്രിറ്റിയല്ല, സാധാരണക്കാരന്‍- യുവ ക്രിക്കറ്റര്‍ സഞ്ജു വി സാംസണ്‍ന്റെ വാക്കുകളാണ് ഇത്‍. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരു ഇന്ത്യന്‍ സെലിബ്രിറ്റി ക്രിക്കറ്ററായി തന്നെ കാണാതെ നാട്ടുകാരില്‍ ഒരാളായി കാണണമെന്നും സഞ്ജു വി സാംസണ്‍ പറഞ്ഞു.

ജന്മനാടായ വിഴിഞ്ഞത്ത് നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സഞ്ജു.

കേരളത്തില്‍ തീരദേശത്തെ കുട്ടികളുടെ കളിമിടുക്ക് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മികവുറ്റതാണ്. ഏതു കായിക ഇനമായാലും നന്നായി കളിക്കുക എന്നതാണ് പ്രധാനമെന്നും, വിജയവും ഉന്നതിയും പിന്നാലെ വരുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :