സന്ദർശകരോട് തമാശ പറഞ്ഞും ട്രോളർമാരോട് അങ്കം വെട്ടിയും നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; ഹൈബി ഈഡന് പിന്തുണയുമായി ഭാര്യയും നിരാഹാരത്തിൽ

പരിചയക്കാരോട് സല്ലപിച്ച് സമരക്കാർ, സമയം കളയാൻ ഇതല്ലാതെ മറ്റെന്തു വഴി?

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (12:27 IST)
സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് കുത്തനേ കൂട്ടിയതിൽ പ്രതിഷേധിച്ചുള്ള യു ഡി എഫ് എംഎൽഎമാർ നിയമസഭ ഹാളിന്റെ പ്രവേശന കവാടത്തിൽ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. വസ്തുതപരമായ കാര്യങ്ങൾക്കിടയിൽ ഇതിലെ നർമങ്ങ‌ൾ കണ്ടെത്തുന്ന ട്രോളർമാരോട് അങ്കം വെട്ടി എം എൽ എമാർ നിരാഹാരം കൊഴുപ്പിക്കുകയാണ്. സന്ദർശിക്കാനെത്തുന്നവരോട് സല്ലപിക്കാനും സോഷ്യൽ മീഡിയ വഴി പരിഹസിക്കുന്നവരോട് മറുപടി പറയാനും ഇവർ മറക്കുന്നില്ല.

ഷാഫി പറമ്പിലും ഹൈബി ഈഡനും ഇന്നലെ ഊർജ്ജസ്വലനായിരുന്നു. അതേ ഉത്സാഹം ഇന്നും അവർക്കുണ്ട്. അതേസമയം, അനൂപ് ജേക്കബ് ക്ഷീണിതനായിരുന്നു. നിരാഹാരത്തിൽ ഇരിക്കുന്ന എം എൽ എമാരെ സന്ദർശിക്കുന്നതിനായി ഹൈബി ഈഡന്റെ ഭാര്യ അന്നയും മകൾ ക്ലാരയും ഇന്നലെ എത്തിയിരുന്നു. ഹൈബിക്കൊപ്പം അന്നയും നിരാഹാരത്തിലാണ്. ബന്ധുക്കളും സുഹൃത്തുക്കളും മണ്ഡലത്തിൽ നിന്നുള്ളവരും സന്ദർശിക്കാൻ എത്തുന്നതിനാൽ സമയം പോകുന്നതറിയുന്നില്ലെന്നാണ് എം എൽ എമാർ പറയുന്നത്.

തിങ്കളാഴ്ച വരെ അനിശ്ചിതകാല നിരാഹാരം നടത്താനാണ് എം എൽ എമാരുടെ തീരുമാനം. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ സ്പീക്കറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരക്കാരെ സന്ദർശിക്കാൻ വി എസ് അച്യുതാനന്ദനും എത്തി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :