അപർണ|
Last Modified ബുധന്‍, 2 മെയ് 2018 (08:23 IST)
സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് തൃശൂര്‍ ചെങ്ങാലൂരിൽ കഴിഞ്ഞ ദിവസം നടന്നത്. പട്ടാപ്പകൽ ആൾക്കൂട്ടത്തിനു നടുവിൽ വെച്ച് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂർ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് വിരാജ് ഒളിവിൽ പോയി.
നിന്നുകത്തുന്ന മകളെ കണ്ട് രക്ഷിക്കണമെന്ന് യാചിച്ചിട്ടും പഞ്ചായത്തംഗം അടക്കമുള്ള ആൾക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് ജീതുവിന്റെ അച്ഛൻ ജനാർദ്ദനൻ മനോരമ ന്യൂസിനോട് പറഞ്ഞു. സ്വന്തം മകൾ കത്തിയെരിയുന്നത് കണ്ടു നിൽക്കാനായിരുന്നു ഈ അച്ഛന്റെ വിധി.
പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. ജനാർദ്ദനൻ ഒറ്റയ്ക്കാണ് ജീതുവിനെ ആശുപത്രിയിൽ എത്തിച്ചതും. ‘പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്തു സംസാരിച്ചു നില്‍ക്കുകയായിരുന്നു. അയാൾ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീകൊളുത്തി. എന്‍റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ചു വെള്ളം ഒഴിച്ചു‘- ജനാർദ്ദനൻ പറയുന്നു.