അഭിറാം മനോഹർ|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (17:20 IST)
ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യവിചാരണയിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമായ നടപടി വേണം. കൂടാതെ സംസ്ഥാന സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. കോടതി ചിലവായി 25,000 രൂപയും കെട്ടിവെയ്ക്കണം.
ക്രമസമാധാനപാലന ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിർത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസുകാരിക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.