സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 ജൂണ്‍ 2022 (08:24 IST)
കുരങ്ങന്മാര്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം വനംവകുപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടാതെ 1980ലെ നിയമപ്രകാരം വന്യജീവി ആക്രമണം കാരണം നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അടിയന്തര തീരുമാനം എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികള്‍ കുരങ്ങന്മാര്‍ നശിപ്പിക്കുന്നത് തടയാന്‍ നിര്‍വാഹമില്ലെന്ന വനംവകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശം.