Vishukkani: വിഷുക്കണി ഒരുക്കുമ്പോള്‍ ഒഴിവാക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (14:49 IST)

Vishukkani: വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകത വിഷുക്കണിയാണ്. വിഷുദിനപ്പുലരിയില്‍ വീട്ടിലെ പ്രായം ചെന്ന അംഗം ആദ്യം എഴുന്നേറ്റ് വിളക്കുകൊളുത്തി വിഷുക്കണി ദര്‍ശിക്കണം. അതിനുശേഷം വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എല്ലാവരേയും കണി കാണിക്കുക. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്.

അരി, നെല്ല്, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടക്ക, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം, കിഴക്കോട് തിരിയിട്ട കത്തിച്ച നിലവിളക്ക്, നാളികേരപാതി, ശ്രീകൃഷ്ണന്റെ വിഗ്രഹം എന്നിവ ഉപയോഗിച്ച് വേണം വീട്ടില്‍ കണിയൊരുക്കാന്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :