നിങ്ങളുടെ ആധാര്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടോ? അറിയാം ഇങ്ങനെ

uidai.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി

രേണുക വേണു| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (10:47 IST)

വളരെ പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പല ആവശ്യങ്ങള്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതേസമയം, നമ്മള്‍ അറിയാതെ നമ്മുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ അങ്ങനെ ആധാര്‍ ദുരുപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. ഏറ്റവും വേഗത്തില്‍ അതൊന്ന് ചെയ്ത് നോക്കൂ. നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്.

uidai.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി. അതില്‍ My AADHAAR എന്ന ഓപ്ഷന്‍ ഉണ്ടാകും. അതില്‍ Aadhaar Service Option എന്ന വിഭാഗത്തില്‍ Aadhaar Authentication History എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നമ്മുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കാനുള്ള ഓപ്ഷന്‍ വരും. ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ആധാര്‍ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ പൂര്‍ണ വിവരം നമുക്ക് ലഭ്യമാകും. നമ്മള്‍ അറിയാതെ നമ്മുടെ ആധാര്‍ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കില്‍ 1947 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ [email protected] എന്ന ഈ മെയില്‍ ഐഡിയിലും പരാതി നല്‍കാം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :