മകളെ ഓണാവധിക്ക് ശേഷം യാത്രയാക്കാനെത്തി; ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര സ്വദേശി മിനിയാണ് മരിച്ചത്. 42 വയസായിരുന്നു.

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (10:27 IST)
നേഴ്‌സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്ക് ശേഷം യാത്രയാക്കാനെത്തിയ വീട്ടമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനന ടിയില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മിനിയാണ് മരിച്ചത്. 42 വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

സേലത്തെ വിനായക കോളേജില്‍ രണ്ടാംവര്‍ഷ നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മകളെ യാത്രയയക്കാനാണ് ഭര്‍ത്താവിനൊപ്പം മിനിയെത്തിയത്. ട്രെയിന്‍ നീങ്ങി തുടങ്ങിയ സമയത്ത് മകളുടെ ഇരിപ്പിടത്തിന് സമീപത്തുനിന്ന് മിനി തിരച്ചിറങ്ങിയപ്പോള്‍ പാളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മിനിയെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :