വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; ഡിവൈഎസ്‌പിയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി| JOYS JOY| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (08:58 IST)
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി ടി എ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തു. പരാതി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രിയാണ് ഉത്തരവിട്ടത്. എ ഡി ജി പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എസ് പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ ജിയാണ് എ ഡി ജി പിക്ക് റിപ്പോർട്ട് നൽകിയത്. വീട്ടമ്മയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഭർത്താവിനും മകനുമെതിരെ കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ഡി വൈ എസ് പി ബലാത്സംഗം ചെയ്തെന്നും മൂന്നു മണിക്കൂർ മുറിയിൽ പൂട്ടിയിട്ടെന്നുമാണ് പരാതിയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :