വീട്ടമ്മയെ മര്‍ദ്ദിച്ചശേഷം ആഭരണം കവര്‍ന്നു

ആറ്റിങ്ങല്‍| Last Modified ശനി, 14 നവം‌ബര്‍ 2015 (16:33 IST)
മോഷ്ടാക്കള്‍ വീട്ടമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു. ആലം‍കോട് വഞ്ചിയൂര്‍ കൊക്കോട്ടുകോണം എസ് എന്‍ മന്‍സിലില്‍ നഫീസ എന്ന 31 കാരിയായ വീട്ടമ്മയ്ക്കാണ് ഇത്തര്‍മൊരു ദുരനുഭവം ഉണ്ടായത്.

വ്യാഴാഴ്ച രാത്രി നഫീസ വീട്ടിനു പുറത്തുള്ള ടോയ്‍ലറ്റില്‍ പോകാനിറങ്ങിയ സമയത്തായിരുന്നു സംഭവം. നഫീസയെ അടിച്ചുവീഴ്ത്തിയപ്പോള്‍ ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും തുടര്‍ന്ന് അവരുടെ അഞ്ചര പവന്‍ മാല, രണ്ട് പവന്‍റെ കൊലുസ് എന്നിവ ബലമായി പിടിച്ചുപറിക്കുകയും ചെയ്തു.

നഫീസയ്ക്ക് ഫിറ്റ്‍സിന്‍റെ അസുഖമുണ്ടായിരുന്നതിനാല്‍ ഇവരെ കാണാതിരുന്ന ഉമ്മ വെളിയില്‍ വന്നു നോക്കിയപ്പോഴാണു നഫീസ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ പൊലീസ് മോഷ്ടാക്കള്‍ക്ക് വേണ്ടി വ്യാപക അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :