നെയ്യാറ്റിന്‍കര|
JJ|
Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:42 IST)
ആഡംബരവീടിന്റെ രണ്ടാം നിലയില്‍ രഹസ്യമായി ചാരായം വാറ്റ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം ആലത്തൂര്‍ അമ്പനാട്ട് കൃപാഡെയ്സില് റാബിയെ (31) നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ആഡംബര വീട്ടിലെ രണ്ടാം നിലയിലായിരുന്നു വ്യാജ വാറ്റ് നടത്തിയിരുന്നത്. പഴവര്‍ഗ്ഗങ്ങളും ആയുര്‍വേദ മരുന്നുകളും ചേര്‍ത്ത മുന്തിയ ഇനം ചാരായം നിര്‍മ്മിക്കുന്നതിനുളള വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
450 പ്ലാസ്റ്റിക് കുപ്പികളും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇത്തരത്തില്‍ വാറ്റുന്ന ചാരായത്തിന് മാര്‍ക്കറ്റില്‍ 1000 മുതല്‍ 1500 രൂപാവരെ വിലയുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് പരിശോധനക്ക് വിധേയമാക്കി. പ്രതിയെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.