ഊണിന് അഞ്ച് രൂപ വരെ കൂട്ടി, ബിരിയാണിക്കും പൊള്ളും; പാചകവാതകവില വര്‍ധനവ് ഇരുട്ടടിയാകുന്നു

രേണുക വേണു| Last Modified ശനി, 4 മാര്‍ച്ച് 2023 (10:25 IST)

പാചകവാതക വില വര്‍ധനയെ തുടര്‍ന്ന് ഭക്ഷണവില കൂട്ടി ഹോട്ടലുകള്‍. തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഊണിന് അഞ്ച് രൂപ വരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകള്‍ക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. ബിരിയാണി മുതലായ ജനപ്രിയ വിഭവങ്ങള്‍ക്ക് ഉടന്‍ വില കൂട്ടും. 'ജീവിക്കാന്‍ അനുവദിക്കരുത്' എന്ന പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ ഊണിന് അഞ്ച് രൂപ കൂട്ടിയത്.

വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് മാര്‍ച്ച് ഒന്നിന് വര്‍ധിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഹോട്ടലുടമകളും ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന് 2124 രൂപ നല്‍കണം. നേരത്തെ ഇത് 1773 രൂപയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :